???????? ?????????? ???????????? ????? ???????? ???????????? ????????? ???????? ????? ???????????????? ???? ???????????????? ???????????? ?????????? ???????

ഇസ്രായേലിൽ പ്രധാനമ​ന്ത്രിക്കെതിരെ നഗ്​ന പ്രതിഷേധം

ജറുസലേം: ​ജറുസലേമിൽ നെതന്യാഹു വിരുദ്ധ പ്രകടനത്തിൽ നഗ്​നത പ്രദർശനവുമായി പ്രതിഷേധക്കാരി.  ചൊവ്വാഴ്ച രാത്രി ഇസ്രായേൽ പാർലമ​െൻറായ നെസെറ്റിന്​​ സമീപം നടന്ന പ്രതിഷേധ സംഗമത്തിലാണ്​ നാടകീയ രംഗങ്ങൾ അരങ്ങേറിയത്​. 

പ്രധാനമ​ന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഇസ്രായേലിൽ ദിവസങ്ങളായി പ്രതിഷേധം തുടരുകയാണ്​. കോവിഡിനെ പ്രതിരോധിക്കുന്നതിലുള്ള വീഴ്​ചയും അഴിമതി ആരോപണവും ചൂണ്ടിക്കാട്ടിയാണ്​ പ്രതിഷേധം. ഇതി​നിടെയാണ്​ ഇന്നലെ നെസെറ്റിനടുത്തുള്ള ട്രാഫിക് ഐലൻഡിൽ ഇസ്രായേലി​​െൻറ ഔദ്യോഗിക മുദ്രയായ മെനോറ പ്രതിമക്കുമുകളിൽ കയറിയ സ്​ത്രീ മേൽവസ്​ത്രം അഴിച്ചുമാറ്റിയത്​. ചുവന്ന പതാക വീശിയ ഇവർ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യമുയർത്തിയാണ്​ പ്രതിഷേധിച്ചത്​. 

ഇത്​ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ഫോട്ടോ വൈറലാകുകയും ചെയ്​തു. സാമൂഹിക ശാസ്​ത്രവിദ്യാർഥിനിയാണ്​ ഇവരെന്ന്​ ഇസ്രായേൽ പത്രമായ ഹാരെറ്റ്​സ്​ ​റിപ്പോർട്ട്​ ചെയ്​തു​. കുറഞ്ഞ വേതനവും ജോലിഭാരവും ചൂണ്ടിക്കാട്ടി രാജ്യത്തെ സാമൂഹിക പ്രവർത്തകർ കഴിഞ്ഞദിവസം പണിമുടക്ക്​ നടത്തിയിരുന്നു. ഈ പണിമുടക്കുമായി നഗ്​നപ്രതിഷേധത്തിന്​ ബന്ധമുണ്ടോയെന്നും പൊലീസ്​ അന്വേഷിക്കുന്നുണ്ട്​. 

സംഭവത്തെ നെസെറ്റ് സ്പീക്കർ യാരിവ് ലെവിൻ രൂക്ഷമായി വിമർശിച്ചു. രാജ്യത്തിനുതന്നെ നാണക്കേടാണെന്നും ഔദ്യോഗിക ചിഹ്നങ്ങളെ അപകീർത്തിപ്പെടുത്തിയതിനെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ലജ്ജാകരം! പ്രതിഷേധിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള എല്ലാ വ്യക്തിയുടെയും അവകാശം അംഗീരിക്കുന്നു. എന്നാൽ, ഔദ്യോഗിക ചിഹ്നങ്ങളെ അപകീർത്തിപ്പെടുത്താൻ ഒരുരാജ്യവും ആരെയും അനുവദിക്കില്ല. ഈ സ്ത്രീയെ നീതിപീഠത്തിനുമുന്നിൽ  കൊണ്ടുവരണം. അവരെ ശിക്ഷിക്കാൻ മാത്രമല്ല, പൗരൻമാർക്ക്​ വ്യക്തമായ സന്ദേശം നൽകാനും ഇത്​ ആവശ്യമാണ്​” എന്നാണ്​ യാരിവ്​ ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​തത്​.

പ്രതിഷേധം അവകാശമാണെങ്കിലും തെരഞ്ഞെടുത്ത രീതി മോശമായെന്ന്​ ഇസ്രായേൽ രാഷ്ട്രീയ നേതാവായ താലി പ്ലോസ്കോവ ട്വീറ്റ് ചെയ്തു. “പ്രതിഷേധം അവകാശമാണ്​. ചിലപ്പോൾ അത്​ നിർബന്ധവുമാകും. എന്നാൽ, ഇവർ തെരഞ്ഞെടുത്ത രീതി ശരിയല്ല. വസ്ത്രമുരിയുന്നതോ അക്രമമോ മൃഗീയതയോ അല്ല പ്രതിഷേധം. രാജ്യമുദ്രകളെ അപമാനിക്കുന്നതും ശരിയല്ല” പ്ലോസ്കോവ അഭിപ്രായപ്പെട്ടു. 

എന്നാൽ, നിരവധി പേർ നഗ്​നപ്രതിഷേധത്തിന്​ പിന്തുണയുമായെത്തി. ആയുധങ്ങൾക്കും അക്രമത്തിനും ലഭിക്കാത്ത ലോകശ്രദ്ധ ഈ പ്രതിഷേധത്തിന്​ നേടിയെടുക്കാൻ കഴിഞ്ഞതായാണ്​ സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ അഭിപ്രായം. 
 

Tags:    
News Summary - protest by topless woman in israel 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.